വട്ടേനാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 40 വര്‍ഷമായി നിലനിന്നിരുന്ന സെഷണല്സമ്പ്രദായം അവസാനിക്കുന്നു. സ്കൂളിന്റെ പ്രവൃത്തിസമയം പത്തുമുതല്‍ നാലുവരെ എന്ന ക്രമത്തിലേക്ക് മാറുകയാണ്. സ്കൂളിന്‍െ സുവര്‍ണജൂബിലി ആഘോഷപരിപാടികളുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: പട്ടിത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. റസാഖ് (ചെയ.), ഹെഡ്മാസ്റ്റര് കൃഷ്ണകുമാര്‍ (ജന.കണ്.), ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി., അഡ്വ. ബല്‍റാം എം.എല്‍.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കണ്ടമുത്തന്‍, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.എം. അബ്ദുള്ളക്കുട്ടി (രക്ഷാ.).
8:18 PM
admin

കോട്ടക്കാവ് ക്ഷേത്രമൈതാനിയില്‍ പെരുമണ്ണൂര്‍ പി.എഫ്.എ സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ യുണൈറ്റഡ് പാലക്കപ്പീടിക ജേതാക്കളായി. ചൈതന്യ് കൂനം മൂച്ചിയെയാണ് ഫൈനലില്‍ അവര്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്പിച്ചത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. സംഘര്‍ഷഭീതിയില്‍ പോലീസ് കാവലിലാണ് കളി നടന്നത്. മികച്ച കളിക്കാരനായി ചൈതന്യയുടെ ദാസനും യുണൈറ്റഡിന്റെ നൗഫലും തിരഞ്ഞെടെക്കപ്പട്ടു. മികച്ച സെന്റര്‍ഫോര്‍വേഡ്, മികച്ച ഗോള്‍ ( ഷാനവാസ്, കെ.എഫ്.സി.കൂറ്റനാട്), മികച്ച സ്റ്റോപ്പര്‍ ബാക്ക് (സജില്‍,കെ.എഫ്.സി.കൂറ്റനാട്), മികച്ച വിങ് ബാക്ക് (മിറാഷ്, കെ.എഫ്.സി.കൂറ്റനാട്), അച്ചടക്കമുള്ള കളിക്കാരന് (സന്തോഷ്, കെ.എഫ്.സി.കൂറ്റനാട്) തുടങ്ങിയവയാണ് ബാക്കിയുള്ള പുരസ്കാരങ്ങള്‍. സമ്മാനങ്ങള്‍ ചാലിശ്ശേരി എസ്.ഐ വിതരണം ചെയ്തു. 

