ന്യൂബസാറില്‍ സംഘടിപ്പിച്ച അഖിലകേരള ഫ്ലഡ് ലൈറ്റ് പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരത്തില്‍ തണല്‍ കടങ്ങോടിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്പിച്ച് ഐ.എഫ്.സി.ഇരുമ്പകശ്ശേരി ജേതാക്കളായി. മുപ്പതോളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ് നിയുക്ത എം.എല്‍.എ വി.ടി.ബല്‍റാമാണ് ഉദ്ഘാടനം ചെയ്തത്. ഇത്തവണത്തെ കേരള സന്തോഷ് ട്രോഫി താരം നാവാസിന്റെയും മറ്റ് അന്തര്‍സംസ്ഥാന താരങ്ങളുടേയും സാന്നിധ്യം കൊണ്ട് ടൂര്‍ണ്ണമെന്റിന് മികച്ച ജനപങ്കാളിത്തമുണ്ടായിരുന്നു.
11:25 AM
admin
കോട്ടക്കാവ് ക്ഷേത്രമൈതാനിയില്‍ പെരുമണ്ണൂര്‍ പി.എഫ്.എ സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ യുണൈറ്റഡ് പാലക്കപ്പീടിക ജേതാക്കളായി. ചൈതന്യ് കൂനം മൂച്ചിയെയാണ് ഫൈനലില്‍ അവര്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്പിച്ചത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. സംഘര്‍ഷഭീതിയില്‍ പോലീസ് കാവലിലാണ് കളി നടന്നത്. മികച്ച കളിക്കാരനായി ചൈതന്യയുടെ ദാസനും യുണൈറ്റഡിന്റെ നൗഫലും തിരഞ്ഞെടെക്കപ്പട്ടു. മികച്ച സെന്റര്‍ഫോര്‍വേഡ്, മികച്ച ഗോള്‍ ( ഷാനവാസ്, കെ.എഫ്.സി.കൂറ്റനാട്), മികച്ച സ്റ്റോപ്പര്‍ ബാക്ക് (സജില്‍,കെ.എഫ്.സി.കൂറ്റനാട്), മികച്ച വിങ് ബാക്ക് (മിറാഷ്, കെ.എഫ്.സി.കൂറ്റനാട്), അച്ചടക്കമുള്ള കളിക്കാരന്‍ (സന്തോഷ്, കെ.എഫ്.സി.കൂറ്റനാട്) തുടങ്ങിയവയാണ് ബാക്കിയുള്ള പുരസ്കാരങ്ങള്‍. സമ്മാനങ്ങള്‍ ചാലിശ്ശേരി എസ്.ഐ വിതരണം ചെയ്തു. 

